ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഒതളൂർ സൗത്ത് എ എം എൽ പി സ്കൂളിൽ വെച്ച് വായനാദിനാചരണം നടത്തി.
ആലംകോട് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുംവാർഡ് മെമ്പറുമായഷഹന നാസർ പരിപാടി ഉദ്ഘാടനം ചെയ്തു.
എൻ എസ് എസ് വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി ക്വിസ് മൽസരവും വിജയികൾക്ക് സമ്മാനമായി പുസ്തകങ്ങളും നൽകി.
എ ആർ എച്ച് എസ് പ്രിൻസിപ്പാൾ വില്ലിങ്ട്ടൺപി.വി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജ്ന എസ് ,
അധ്യാപകരായ സുമിത ടി എസ് , സുരേഷ് ബാബു കെ എം , അഹമ്മദ് പറയങ്ങാട്ടിൽ, എ എം എൽ പി എസ്ഒതളൂർ സൗത്ത് പ്രധാനദ്ധ്യാപിക നാജിബ ടി എ , ബി ആർ സി ട്രെയിനർ ജിജി വർഗ്ഗീസ്എന്നിവർ സംസാരിച്ചു