ബിജേഷിനും കുടുംബത്തിനും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹ സാന്ത്വനം.

 

കുന്നംകുളം : കനത്ത മഴയിൽ തകർന്ന ഇരുനില വീട്ടിൽ താമസിച്ചിരുന്ന കോലാടി പറമ്പിൽ ബിജേഷിനെയും കുടുംബത്തെയും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ സന്ദർശിച്ച് അടിയന്തിര ധന സഹായമായി 25000 രൂപയും കുട്ടികൾക്കുള്ള പുതിയ ബാഗും നോട്ടുപുസ്തകങ്ങളും നഗരസഭ കൗൺസിലറും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സൻ ബിജേഷിന് കൈമാറി. വാർഡ് കൗൺസിലർ ബീന രവി, പ്രമോദ് കെ. ചെറിയാൻ ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ ഷെമീർ ഇഞ്ചിക്കാലയിൽ, ജിനാഷ് തെക്കേകര, ഇ.എം.കെ ജിഷാർ, ജിനീഷ് നായർ, ഗിൽബർട്ട് എസ്.പാറമേൽ എന്നിവരും സന്നിഹിതരായിരുന്നു. പുതിയ വാടക വീട്ടിലേക്ക് മാറുന്ന സാഹചര്യത്തിൽ ഒരു വർഷത്തേക്ക് മാസം തോറും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി 5000 രൂപ വീതം ഈ കുടുംബത്തിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post