എവറസ്റ്റ് കീഴടക്കി ഷൊർണ്ണൂർ സ്വദേശി ശ്രീഷ രവീന്ദ്രൻ

 

പാലക്കാട്: എവറസ്റ്റ് കീഴടക്കി മലയാളിയായ ശ്രീഷ രവീന്ദ്രൻ ഷൊർണൂർ കണയംതിരുത്തിയിൽ ചാങ്കത്ത് വീട്ടിൽ സി രവീന്ദ്രൻ്റെ മകളായ ശ്രീഷയാണ് നേട്ടം സ്വന്തമാക്കിയത്. എവറസ്റ്റ് കീഴടക്കുന്ന രണ്ടാമത്തെ മലയാളി വനിതയാണ് ശ്രീഷ. ഏപ്രിൽ ആദ്യ വാരത്തിലാണ് ശ്രീഷ എവറസ്റ്റ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. 5,300 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ നിന്നും 6,900 മീറ്റർ ഉയരമുള്ള ലോബുചെ പർവതം വരെയുള്ള ആദ്യ ഘട്ടം ഏപ്രിൽ 25ന് പൂർത്തിയാക്കി. മേയ് 15 നാണ് എവറസ്റ്റ് കയറ്റം തുടങ്ങിയത്. പിറ്റേന്ന് 6,400 മീറ്റർ ഉയരമുള്ള ക്യാമ്പ് രണ്ടിലെത്തി. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം പതിനെട്ടാം തീയതി വെറും അഞ്ചരമണിക്കൂർ കൊണ്ട് 7,100 മീറ്റർ ഉയരത്തിലുള്ള ക്യാമ്പ്-മൂന്നിലെത്തി. 19ന് പുലർച്ചെ മൂന്നുമണിക്ക് 7,920 മീറ്റർ ഉയരമുള്ള ക്യാമ്പ്-4 ലേക്കും അവിടെനിന്ന് എവറസ്റ്റിന്റെ ഉയരങ്ങളിലേക്കുമുള്ള യാത്ര. അതിശക്തമായ ഹിമക്കാറ്റിൽ 11 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ മേയ് 20ന് രാവിലെ 10.30ന് ലക്ഷ്യത്തിലെത്തി. ഇന്ത്യയിലും നേപ്പാളിലുമായി 6,000 മീറ്റർ ഉയരമുള്ള 7 കൊടുമുടികളും, 7,000 മീറ്റർ ഉയരമുള്ള രണ്ട് കൊടുമുടികളും ഉൾപ്പെടെ 15 ഓളം ഹിമാലയൻ കൊടുമുടികൾ ശ്രീഷ കീഴടക്കിയിട്ടുണ്ട്. ലോകത്തിലെ വലിയ 15 ഓളം കൊടുമുടികൾ കീഴടക്കി. 'ജീവിതത്തിൽ ഏറ്റവും സന്തോഷവും സമാധാനവും നൽകുന്ന കാര്യമാണ് എനിക്ക് മലകയറ്റം. ഓരോ സാഹസിക യാത്ര കഴിയുംതോറും ആത്മവിശ്വാസവും അടുത്ത ഉയരങ്ങൾ കീഴടക്കാൻ ഉള്ള പ്രചോദനവുമാണ് ലഭിക്കുന്നത്. കൊടുമുടി കീഴടക്കുന്നതിനേക്കാൾ അതിലേക്കുള്ള യാത്രയാണ് എന്നെ സംബന്ധ വലുത്,' ശ്രീഷ രവീന്ദ്രൻ പറഞ്ഞു.

 ബംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടന്റ്റായ ശ്രീഷ നർത്തകി കൂടിയാണ്. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുമാണ് ഇവർ. യുഎസിൽ സോഫ്റ്റ് വെയർ എൻജിനീയറായ ജയറാം നായരാണ് ഭർത്താവ്. തായ്ക്വാൻഡോ എഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് 12 വയസുകാരൻ നിരഞ്ജനാണ് മകൻ. ജോലിയുടെ തിരക്കുകൾക്കൊപ്പം, ഒരു അമ്മയുടെ ഉത്തരവാദിത്തങ്ങളും, പർവതാരോഹണത്തിന്റെ ആവേശവും ഒരുപോലെ കൊണ്ടുപോകാൻ ശ്രീഷയ്ക്ക് കഴിയുന്നു.

Post a Comment

Previous Post Next Post