കെ.പി.വേലായുധൻ അനുസ്മരണം.
ആറങ്ങോട്ടുകര എഴുമങ്ങാട് വിദ്യാപോഷിണി വായനശാലയുടെ സെക്രട്ടറിയും, രാഷ്ട്രീയ, സാമൂഹ്യ കലാസാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കെ.പി.വേലായുധനെ അനുസ്മരിച്ചു. വായനശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ.എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വായനശാലയുടെ പ്രസിഡണ്ട് വി.പി സുനീഷ് അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ടി.കെ. നാരായണദാസ്, പു.ക.സ ജില്ലാ പ്രസിഡണ്ട് ഡോ.സി.പി ചിത്രഭാനു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.ജനാർദ്ദനൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.സത്യനാഥൻ എന്നിവർ സംസാരിച്ചു. വായനശാലയുടെ സെക്രട്ടറി കെ.പി ജനാർദ്ദനൻ സ്വാഗതവും, എക്സി.അംഗം കെ.വി സതീശൻ നന്ദിയും പറഞ്ഞു.