എ.പി മൊയ്തീനെ സർവകക്ഷി യോഗം അനുസ്മരിച്ചു.
കഴിഞ്ഞ ദിവസം മരണപ്പെട്ട പൊതു പ്രവർത്തകൻ അടാള പറമ്പിൽ മൊയ്തീനെ ഇറുമ്പകശ്ശേരി എ.യു.പി സ്കൂളിൽ നടന്ന യോഗം അനുസ്മരിച്ചു. സി.പി മണി അധ്യക്ഷനായി.
മുൻ എം.എൽ.എ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.ഇ.എ സലാം മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ.എം പ്രതിനിധി നരായണൻകുട്ടി, ലീഗ് പ്രതിനിധി പി.എ കാസിം, വാർഡ് മെമ്പർ പി.റഷീദ, മഹല്ല് പ്രസിഡൻ്റ് പി.അബ്ദുൾ കരീം, എട്ടടിയിൽ ജനാർദ്ധനൻ, വ്യാപാരി വ്യവസായി എകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റ് പ്രസിഡൻ്റ് എ.കെ അബുബക്കർ, എ.കെ മരക്കാർ, കെ.പി സിദ്ധി എന്നിവർ സംസാരിച്ചു.
റെനിൻ എട്ടടിയിൽ സ്വാഗതവും
പി.കെ ഹനീഫ നന്ദിയും പറഞ്ഞു.