കാഡക്സ് കടവല്ലൂർ പ്രവാസി യു.എ.ഇ കൂട്ടായ്മ കടവല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ ആദരിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി സമ്പൂർണ വിജയം കരസ്ഥമാക്കിയ കടവല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിനുള്ള ആദരവ്
കാഡക്സ് കൂട്ടായ്മ അംഗങ്ങൾ സ്കൂളിലെത്തിയാണ് കൈമാറിയത്.
ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക ബിന്ദു ടീച്ചർക്ക് കൂട്ടായ്മ അംഗങ്ങൾ മൊമെന്റോ കൈമാറി.
കാഡക്സ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുത്തു, സെൻട്രൽ കമ്മിറ്റി കൺവീനർ ഹംസ, കടവല്ലൂർ യൂണിറ്റ് പ്രസിഡന്റ് അരവിന്ദാക്ഷൻ, വൈസ് പ്രസിഡന്റ് വത്സൺ, യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ പ്രേം കുമാർ, കടവല്ലൂർ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ.വി വൃന്ദ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.