എരുമപ്പെട്ടി വെള്ളറക്കാട് കാട്ടു പന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു.
ചിറമനേങ്ങാട്, കുന്നത്ത് പീടികയിൽ അബൂബക്കറിന്റെ മകൻ 20 വയസുള്ള ഇർഷാദിനാണ് പരിക്കേറ്റത്.
വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപത്തു വെച്ച് വ്യാഴാഴ്ച രാത്രി 9.45 ഓടെയാണ് അപകടം ഉണ്ടായത്. റോഡിന് കുറുകെ ഓടി വന്ന പന്നി സ്കൂട്ടറിലിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ ഇർഷാദിന് തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. യുവാവിനെ എസ്.കെ.എസ്.എസ്.എഫ് ആംബുലൻസിൽ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.