ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടി മങ്ങാട് മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.


 ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടി മങ്ങാട് മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മങ്ങാട് ചാത്തംകുളം റോഡിന് സമീപമാണ് മരം വീണത്. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.റോഡരുകിൽ നിന്നിരുന്ന വലിയ ഞാവൽ മരം മറിഞ്ഞ് വീഴുകയായിരുന്നു. ഈ സമയം റോഡിലൂടെ സഞ്ചരിച്ച വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊതു പ്രവർത്തകരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ നാട്ടുകാരും യാത്രക്കാരും ചേർന്ന് മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വടക്കാഞ്ചേരിയിൽ നിന്ന് ഫയർ ആൻ്റ് റസ്ക്യൂ ടീമും എത്തിയിരുന്നു

Post a Comment

Previous Post Next Post