കോൺഗ്രസ് മണ്ഡലം ഭാരവാഹികളുടെ ചുമതല ഏൽക്കൽ ചടങ്ങ് നടന്നു

 

കടവല്ലൂർ : കോൺഗ്രസ് കടവല്ലൂർ മണ്ഡലം ഭാരവാഹികളുടെയും, വാർഡ് പ്രസിഡന്റുമാരുടെയും ചുമതലയേക്കൽ ചടങ്ങ് കൊരട്ടിക്കര കിൻസ് പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മണ്ഡലം പ്രസിഡൻ്റ് ഫൈസൽ കാഞ്ഞിരപ്പിള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.സി.സി. മെമ്പർ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. ബാബു, വി.കെ. രഘു സ്വാമി, നിയോജക മണ്ഡലം യു.ഡി.എഫ്. കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, മുൻ ജില്ല പഞ്ചായത്ത് മെമ്പർ കെ. ജയശങ്കർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മഹേഷ് തിപ്പലശ്ശേരി, മണ്ഡലം പ്രസിഡൻ്റ് എം. എച്ച്. ഹക്കീം, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിനി സുഭാഷ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമാരായ ആഷിക് കാദിരി, ദേവദാസ് പി.കെ., ഷാജി പി കാസ്മി, നിഷ അരേകത്ത് , ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ. കെ. റസാഖ്, എം.എം. അബ്ദുൾ, മനോജ് കരുമത്തിൽ, സി.കെ. സുലൈമാൻ , കെ.വി. സഹദേവൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

Post a Comment

Previous Post Next Post