തൃശൂരിൽ ജില്ലാതല ബഡ്സ് സ്കൂൾ പ്രവേശനോത്സവം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

തൃശൂർ: ജില്ലാതല ബഡ്സ് സ്‌കൂൾ പ്രവേശനോത്സവം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃ ത്വത്തിൽ ജില്ലയിലെ വിവിധ ബ്ലോക്കുകളിലും പഞ്ചായത്തു കളിലുമായി ഇന്ന് ഉദ്ഘാടനം ചെയ്യും.


ജില്ലാതല പ്രവേശനോത്സ വം രാവിലെ 10.30ന് വെങ്ങിണിശേരി സാന്ത്വനം ബഡ്‌സ് സ്കൂളിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വേലൂർ ഗ്രാമപഞ്ചായത്തിലെ തളിർബി.ആർ.സിയിൽ രാവിലെ 11 ന് സംസ്‌ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷൻ അംഗം ടി. കെ. വാസു ഉദ്ഘാടനം ചെയ്യും. പരവൂർ ഗ്രാമപഞ്ചായത്തിലെ പി.എൻ.എം.എം.ബി.ആർ. സിയിൽ രാവിലെ 10 ന് ഉദ്ഘാടനം നിർവഹിക്കും. നടത്തറ ഗ്രാമപഞ്ചായത്തിലെ സ്‌പർശം ബി.ആർ. സിയിലെ പ്രവേശ നോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം ചെയ്യും. കണ്ടാണശേരി ഗ്രാമപഞ്ചായത്ത് നക്ഷത്ര കൂടാരംബി.ആർ.സിയിൽ രാവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഉദ്ഘാടനം ചെയ്യും. എളവള്ളി ഗ്രാമപഞ്ചായത്ത് നിഹാരം ബഡ്‌സ് സ്‌കൂളിൽ രാവിലെ 9.30 ന് മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണു ഗോപാൽ ഉദ്ഘാടനം നിർവഹിക്കും. ജില്ലയിലെ എല്ലാ 

ബഡ്‌സ്/ ബി.ആർ.സികളിലും രണ്ടുമുതൽ നാലുവരെ പ്രവേശനോത്സവം സംഘടിപ്പിക്കും. കലാ പരിപാടികളും പ്രദർശന വിപണനമേളയും നടക്കും.

Post a Comment

Previous Post Next Post