ചാലിശ്ശേരി പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പട്ടിശ്ശേരി ജി.ജെ.ബി.സ്കൂളിൽ ആഘോഷപൂർവ്വം നടന്നു


ചാലിശ്ശേരി പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പട്ടിശ്ശേരി ജി.ജെ.ബി.സ്കൂളിൽ ആഘോഷപൂർവ്വം നടന്നു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ ഉദ്ഘാടനം ചെയ്തു.ചടങ്ങ് വാർഡ് മെമ്പർ റംല വീരാൻകുട്ടിയുടെ അധ്യക്ഷയായി.

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് പി.വി.ഉമ്മർ മൗലവി എല്ലാവർഷവും സ്പോൺസർ ചെയ്യാറുള്ള നോട്ടുബുക്കുകൾ ചടങ്ങിൽ വിതരണം നടത്തി.ടീം ഓഫ് പട്ടിശ്ശേരി , ബോധി പട്ടിശ്ശേരി , മൈത്രി പട്ടിശ്ശേരി സ്കൂൾകിറ്റ് , കുട, പായസം , മിഠായി വിതരണം എന്നിവ ഉണ്ടായി.

സി.ആർ.സി.സി. തൃത്താല ബി.ആർ.സി. ബേബി ശാലിനി, വിദ്യാലയ വികസന സമിതി ചെയർമാൻ കോയുണ്ണി ഹാജി, അംഗങ്ങളായ ഗോപിനാഥ് പാലഞ്ചേരി,എ.എം .യൂസഫ് ഹാജി, കുഞ്ഞുമരയ്ക്കാർഹാജി,സി.പി.മുഹമ്മദ്,സി.പി.അബ്ദുൽ സലാം,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി,ഫൈഹ മുസ്തഫ,സി.പി.ഇല്ല്യാസ്,പി.അയ്യൂബ്,ബൈജു അഴിവളപ്പിൽ,എ.വി.രാജേഷ്, ആഷിക്വഴിയിൽ,എസ്.എം.സി.ചെയർമാൻ പി.രാജേശ്വരി,പി.ടി.എ. വൈസ് പ്രസിഡണ്ട്വി.ഫസീദ,എം.പി.ടി.എ.പ്രസിഡന്റ് റുബീന ജാഫർ,മുൻ പ്രധാന അധ്യാപകൻ പി.മൊയ്തീൻകുട്ടി മാസ്റ്റർ,സ്കൂൾ പ്രധാന അധ്യാപിക പി.പി.സിന്ധു , പി.ടി.എ.പ്രസിഡന്റ് കെ. പി.താജുദ്ദീൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post