ഗുരുവായൂർ.പലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശ നര ഹത്യക്കെതിരെയും, ഇറാനുനേരെയുള്ള കടന്നാക്രമണത്തെയും കേരള പ്രവാസി സംഘം തമ്പുരാൻപടി മേഖല സമ്മേളനം ശക്തമായി അപലപിച്ചു.
കേരള പ്രവാസി സംഘം തമ്പുരാൻപടി മേഖല സമ്മേളനം ജില്ലാ കമ്മറ്റിയംഗം മോഹൻദാസ് എലത്തൂർ ഉദ്ഘാടനം ചെയ്തു. മേഖലാ
വൈസ് പ്രസിഡന്റ് സി ജി ജയകുമാർ അധ്യക്ഷനായി. മേഖല സെക്രട്ടറി രാമചന്ദ്രൻ കളത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷനിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ എം തമ്പുരാൻ പടി ലോക്കൽ സെക്രട്ടറി കെ പി വിനോദ് ആദ്യകാല പ്രവാസികളെ ആദരിച്ചു. ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ എക്സി അംഗങ്ങളായ പി കെ സലിം, ശാലിനി രാമകൃഷ്ണൻ, പ്രവാസി സംഘം ഏരിയാ പ്രസിഡന്റ് അബ്ദുൾ റസാഖ്, സി പി ഐ എം ഏരിയാ കമ്മറ്റിയംഗം അനൂപ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ജയകുമാർ സി ജി ( പ്രസിഡണ്ട്)
രാമചന്ദ്രൻ കളത്തിൽ (സെക്രട്ടറി)
ലത്തീഫ് മമ്മിയൂർ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.