ദേശമംഗലം : ഗ്രാമപഞ്ചായത്ത് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഞാറ്റുവേല ചന്തക്ക് തുടക്കമായി. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ജയരാജ് ചന്ത ഉദ്ഘാടനം ചെയ്തു.
ദേശമംഗലം ഗ്രാമപഞ്ചായത്തും, ദേശമംഗലം കൃഷി ഭവനും സംയുക്തമായി നടത്തുന്ന ചന്തയിൽ തെങ്ങ്, മാവ്, ഡ്രാഗൺ ഫ്രൂട്ട്സ്, ഫാഷൻ ഫ്രൂട്ട്സ് ഉൾപ്പെടെയുള്ള വിവിധയിനം ഫലവൃക്ഷതൈകൾ, മറ്റു പച്ചക്കറി തൈകൾ, അലങ്കാര ചെടികൾ എന്നിവയാണ് വിതരണം ചെയ്യുന്നത്.
ദേശമംഗലം സെൻററിൽ പ്രവർത്തിക്കുന്ന ആഴ്ച ചന്ത ഹാളിൽ വച്ച് കൃഷി ഓഫീസർ എ. വി. വിജിതയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അസിസ്റ്റൻറ് ഓഫീസർ ആർ. സരിത, ബ്ലോക്ക് ടെക്നോളജി മാനേജർ വാറു ജോസഫ്, അസിസ്റ്റൻറ് കൃഷി ഓഫീസർ എ. സുജാത എന്നിവർ പങ്കെടുത്ത സംസാരിച്ചു. കർഷക പ്രതിനിധികൾ പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.