സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ജൂനിയ വർഗീസിനെ ആദരിച്ചു:
പോർക്കുളം:
സിബിഎസ് ഇ പത്താം തരം പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ജൂനിയ വർഗീസിനെ പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പോർക്കുളം പഞ്ചായത്ത് വാർഡ് മെമ്പർ ബിജു കോലാടി, പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ , പ്രകൃതി സംരക്ഷണ സംഘം ജില്ലാ കമ്മിറ്റി അംഗം തോംസൺ പി.സി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.