കേരള സംസ്ഥാന ഇൻ്റർ ഐടിഐ കായികമേളക്ക് കുന്നംകുളത്ത് തുടക്കമായി


 കേരള സംസ്ഥാന ഇൻ്റർ ഐടിഐ കായികമേളക്ക് കുന്നംകുളത്ത് തുടക്കമായി.കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ കായികോത്സവം ഉദ്ഘാടനം ചെയ്തു.മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ഐ.എം വിജയൻ മുഖ്യാഥിതിയായി. കുന്നംകുളം നിയോജക മണ്ഡലം എം.എൽ.എ എ.സി മൊയ്തീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സംഘാടക സമിതി ജനറൽ കൺവീനർ അനസ് ജോസഫ് സ്വാഗതം പറഞ്ഞു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ ,കേരള ഇൻ്റസ്ട്രിയിൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെൻ്റ് ജോയിൻ്റ് ഡയറക്ടർമാരായ വാസുദേവൻ പി,ഷമ്മി ബക്കർ,ഇൻ്റർ ഐടിഐ ചെയർമാൻ ജിനേഷ് പോൾ,ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ സുധാ ശങ്കർ ,കേരള ഇൻ്റസ്ട്രിയിൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെൻ്റ് ഇൻസ്പെക്ടർ ആനി സ്റ്റെല്ല ഐസക്ക്, ചാലക്കുടി ഐടിഐ പ്രിൻസിപ്പാൾ സൗജ എം,എ മാള ഐടിഐ പ്രിൻസിപ്പാൾ സെബാസ്റ്റിൻ പി.എ , ഗവ.ചാലക്കുടി ഐടിഐ വൈസ്.പ്രിൻസിപ്പാൾ രാജേഷ് വി ചന്ദ്രൻ , കെ.എസ്.ഐ.ടി സ്റ്റാഫ് അഡ്വൈസർ അലക്സ് പാപ്പച്ചൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.ഇൻ്റർ ഐടിഐ ജനറൽ സെക്രട്ടറി അതുൽ രവി നന്ദി പറഞ്ഞു

Post a Comment

Previous Post Next Post