പെരുമ്പിലാവ് :ടി എം വി എച്ച് എസ് ഹൈസ്ക്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ ഉദ്ഘാടനം നിർവഹിച്ചു.സാമൂഹിക സേവനത്തിന്റെ വാതായനമായി സോഷ്യൽ സയൻസ് ക്ലബ് മാറട്ടെ എന്നും സ്‌കൂളിന്റമാത്രമല്ല, സമൂഹത്തിന്റെ ഭാവിയേയും മാറ്റിയെടുക്കാൻ ഈ കൂട്ടായ്മക്കാകട്ടെ എന്നും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം നിലനിൽക്കുന്നതിൽ സമൂഹത്തിന്റെ പങ്ക് അത്യന്തം നിർണായകമാണ്. അതിനാൽതന്നെ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എല്ലാവർക്കും ആശ്വാസമായി തീരട്ടെ എന്നഭിപ്രായപ്പെടുന്ന തോടൊപ്പം ഇന്ന് നാം കാണുന്ന പ്രധാന പ്രശ്നങ്ങളിൽ പലതും ക്ലാസ് റൂമിലോ പാഠപുസ്തകത്തിലോ ഒതുങ്ങുന്നവയല്ല.പ്രകൃതി നശീകരണം,
മാനസികാരോഗ്യ പ്രശ്നങ്ങൾ,സാമൂഹിക ഒറ്റപ്പെടൽ,മുതിർന്നവരോടുള്ള അനാദരവ്,
പ്ലാസ്റ്റിക് മാലിന്യങ്ങൾ,ജലക്ഷാമം ഇവയെല്ലാം ഇത്തരം ക്ലബുകൾ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്.
സഹജീവികളുടെ ജീവനും, മണ്ണിന്റെ ഗന്ധവും, മനുഷ്യന്റെ ഹൃദയവും തമ്മിലുള്ള ബന്ധം തിരിച്ചറിയപ്പെടണം
പ്രകൃതി സംരക്ഷണവും, സാമൂഹിക സേവനവും ഒരുപോലെ നിർവഹിക്കാൻ
ഇത്തരം ക്ലബുകൾക്ക് ആകണം .
സമൂഹത്തിന്റെ പ്രതിഫലനമായ നമ്മുടെ കുട്ടികൾ സമൂഹത്തെ തിരിച്ചറിയാനും, അതിനെ ശക്തിപ്പെടുത്താനും തയാറാകേണ്ട സമയമാണെന്ന് അദ്ദേഹം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് സിന്ധു കെ.എസ് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ സുജൻ എ പി,റിയ പി.ഐ, ജിജി റ്റി ജി, ബിനിത റ്റി. മാത്യു, ഷിനി കെ ജോയ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രകൃതി സംരക്ഷണ സംഘം നടത്തി വരുന്ന 'ഈ വൃക്ഷം ഇവിടെ തണലാകട്ടെ 'പദ്ധതിയുടെ ഭാഗമായി നൽകിയ റംബൂട്ടാൻ തൈ അദ്ധ്യാപകർ ഏറ്റുവാങ്ങി. വേദിയിൽ വെച്ച് സംഘടിപ്പിച്ച പ്രകൃതി സംരക്ഷണ ക്വിസ് മത്സരത്തിലെ വിജയികളായ കുട്ടികൾക്ക് മൈസൂർ ഞാവൽ തൈ സമ്മാനിച്ചു .