എരുമപ്പെട്ടി വെള്ളറക്കാട് കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.


 എരുമപ്പെട്ടി വെള്ളറക്കാട് കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചിറമനേങ്ങാട്, കുന്നത്ത് പീടികയിൽ അബൂബക്കറിൻ്റെ മകൻ 20 വയസുള്ള ഇർഷാദാണ് മരിച്ചത്. വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപത്ത് വെച്ച് റോഡിന് കുറുകെ ഓടി വന്ന കാട്ടുപന്നി സ്കൂട്ടറിലിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂ‌കൂട്ടറിൽ നിന്നും തെറിച്ച് വീണ ഇർഷാദിന് തലയ്ക്ക് സാരമായി പരിക്കേൽക്കുകയും കുന്നംകുളം ദയ ആശുപത്രിയിലും പിന്നീട് ഇർഷാദിന്റെ അവസ്ഥ ഗുരുതരമായതിനെ തുടർന്ന് എറണാംകുളം ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. കോയമ്പത്തൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു. മാതാവിനെ ഗൾഫിലേക്ക് യാത്രയയക്കുന്നതിന് നാട്ടിലെത്തിയതായിരുന്നു. പിതാവും രണ്ട് സഹോദരങ്ങളും ദുബായിലാണുള്ളത്. സംസ്ക്കാരം നാളെ നടക്കും.

Post a Comment

Previous Post Next Post