യു.എ.ഇ മേഖല പള്ളി പ്രതിപുരുഷ യോഗം നടത്തപ്പെട്ടു
യു.എ .ഇ: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യു.എ.ഇ മേഖല പള്ളി പ്രതിപുരുഷ യോഗം ഷാർജ സെൻറ് മേരീസ് സൂനോറോ യാക്കോബായ കത്തീഡ്രൽ പള്ളിയിൽ വെച്ച് യുഎഇ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. മേഖലയിലെ വൈദികരും വിവിധ ദേവാലയങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സോണൽ വൈസ് പ്രസിഡന്റ് ഫാ ബിനു അമ്പാട്ട് സ്വാഗതം ആശംസിച്ച യോഗത്തിൽ സെക്രട്ടറി സന്ദീപ് ജോർജ് റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രസ്റ്റി എൽദോ പി ജോർജ് 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.മേഖലയുടെ നടപ്പു വർഷത്തിലെ പ്രവർത്തനങ്ങളെ പറ്റിയും യോഗം വിലയിരുത്തി.
യുഎഇ മേഖലയുടെ 2025 ലെ ഫാമിലി കോൺഫറൻസ് നവംബർ 30 ഞായറാഴ്ച ദുബായ് മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലില് വച്ച് നടത്തുവാനും യോഗം തീരുമാനിച്ചു. ഫാമിലി കോൺഫറൻസിൻ്റെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികളെയും യോഗത്തിൽ തിരഞ്ഞെടുത്തു.