തപസ്യ കലാസാഹിത്യവേദി തിരുമിറ്റക്കോട് യൂണിറ്റ് ഉദ്ഘാടനവും ആദര സദസ്സും നടത്തി.
തപസ്യ കലാസാഹിത്യവേദി തിരുമിറ്റക്കോട് യൂണിറ്റ് ഉദ്ഘാടനവും ആദര സദസ്സും നടന്നു. ചാത്തന്നൂർ കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷൊർണൂർ രവി അദ്ധ്യക്ഷനായി. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
കവയത്രി ചിത്രലേഖ, സ്മിതദാസ്, സ്മിത രായമംഗലം, വാദ്യ കലാകാരൻ ഉണ്ണി ഒഴുവത്ര, സിനിമാ സീരിയൽ നടൻ വിജയൻ ചാത്തന്നൂർ, ഇ.കെ കേശവൻ എന്നിവരെ ആദരിച്ചു. തപസ്യ ജില്ലാ പ്രസിഡൻ്റ് ഡോ.നാരായണൻകുട്ടി, സെക്രട്ടറി മുരളീധരൻ, ഡോ.സുഷമ, പി.ടി ശിവരാമൻ, വി.കെ.എസ് അടികൾ, കെ.കരുണാകരനുണ്ണി എന്നിവർ സംസാരിച്ചു.
Tags:
LOCAL NEWS