സ്റ്റോപ്പില്‍ കാത്തുനിന്നവർക്ക് നേരേയാണ് ബസ് പാഞ്ഞുകയറിയത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച 12 മണിയോടെ ചൊവ്വൂർ അഞ്ചാംകല്ല് പോലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമാണ് അപകടം. കൊടുങ്ങല്ലൂരില്‍ നിന്ന് തൃശ്ശൂരില്‍ പോവുകയായിരുന്ന അല്‍-അസ ബസാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രവും വൈദ്യുതി തൂണും തകർന്നു. ബസില്‍ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ നാട്ടുകാർ കുറെദൂരം പിന്തുടർന്നുവെങ്കിലും പിടികൂടാനായില്ല.