തൃത്താലയിൽ വീട്ടുകുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു'മരിച്ചത് ഇന്നലെ ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി.

 തൃത്താല ഉള്ളന്നൂരിൽ യുവാവ് വീട്ടു കുളത്തിൽ മുങ്ങി മരിച്ചു.തൃത്താല ഉള്ളന്നൂർ തച്ചറകുന്നത്ത് വീട്ടിൽ ആലിക്കുട്ടി മകൻ അനസ് (38) ആണ് മരിച്ചത്. ശനിയാഴ്ച കാലത്ത് പത്തുമണിയോടെയാണ് സംഭവം.കുട്ടികളുമൊത്ത് വീട്ടു കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.പ്രവാസിയായ അനസ് വെള്ളിയാഴ്ചയാണ് ഖത്തറിൽ നിന്ന് അവധിക്ക് വീട്ടിലെത്തിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ സുക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.പിതാവ് അലി, മാതാവ് ജമീല (റിട്ട.ടീച്ചർ)

Post a Comment

Previous Post Next Post