കുന്നംകുളം:വികസനമെന്നാല്‍ വിദ്യാഭ്യാസത്തിന്റെ കൂടി വളര്‍ച്ചയാവണമെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ്മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്.
കുന്നംകുളം നഗരസഭയുടെ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ടൌണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നാം ആധുനിക വിദ്യാഭ്യാസത്തിന്റെ പാതയിലാണ്. ആധുനിക വിദ്യാഭ്യാസമെന്നാല്‍ വിവര ശേഖരണത്തോടൊപ്പം തന്നെ അറിയുക എന്നുള്ളതുമാണ്. അതിനാല്‍ തന്നെ പുതുതലമുറയുടെ വിദ്യാഭ്യാസം പ്രകൃതിയില്‍ നിന്ന് കൂടുതല്‍ അറിയുക എന്നുള്ളതാണ്. വിദ്യാഭ്യാസത്തെ ഈ ഗണത്തില്‍ പെടുത്തി വിജയിപ്പിക്കാനായാല്‍ സമൂഹം മാതൃകാപരമാവുമെന്നും സി. രവീന്ദ്രനാഥ് കൂട്ടിച്ചേര്‍ത്തു.
ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ എ.ആര്‍ നിഗീഷ് മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, ബിജു സി.ബേബി, കെ.കെ മുരളി, ബീന രവി, മിനി മോണ്‍സി, സെക്രട്ടറി കെ.ബി വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മികച്ച വിജയം നേടിയ സ്കൂളുകള്‍, വായനാദിനത്തിലെ ക്വിസ്മത്സര വിജയികള്‍ എന്നിവരെയും ആദരിച്ചു.