പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു.പാതാക്കര കിഴക്കേപ്പാട്ട് വീട്ടിൽ 62 വയസ്സുള്ള ശശീധരനാണ് മരിച്ചത്. ഞായറാഴ്ചകാലത്ത് പത്തരയോടെ ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൊരട്ടിക്കര ഹൈഫ ഫർണിച്ചർ ഷോപ്പിന് മുൻപിലാണ് അപകടം നടന്നത്. പോക്കറ്റ് റോഡിൽ നിന്നും ഹൈവേയിലേക്ക് ഇറങ്ങിയ ബൈക്കിൽ ചങ്ങരംകുളം ഭാഗത്തുനിന്ന് വന്നിരുന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ശശീധരനെ ഉടൻ തന്നെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പെരുമ്പിലാവ് പാതാക്കര സ്വദേശി മരിച്ചു.
byWELL NEWS
•
0