ബിജെപി അനുമോദന സദസ്സ് സംഘടിപ്പിച്ചു

എടപ്പാൾ | ബിജെപി നടുവട്ടം ബൂത്ത് കമ്മറ്റി  എസ്എസ്എൽസി പ്ലസ് ടു വിജയികളെ  അനുമോദിച്ചു. പരിപാടി ജില്ലാ പ്രസിഡണ്ട് ദീപാ പുഴക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  പരിസ്ഥിതി പ്രവർത്തകൻ  മനോഹരൻ ചുമർ ചിത്ര കലാകാരൻ അരുൺ അരവിന്ദ് എന്നിവരെ ആദരിച്ചു.   സുജിത്ത് കെ അധ്യക്ഷത വഹിച്ചു. മനോജ് കുട്ടത്ത് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട്  സുജീഷ് പിപി,  മണ്ഡലം ജനറൽ സെക്രട്ടറി നടരാജൻ, മണികണ്ഠൻ തടത്തിൽ സുനിൽകുമാർ പൂവിളി സാംസ്കാരിക വേദി സെക്രട്ടറി വിനു സേവാഭാരതി വട്ടംകുളം സെക്രട്ടറി വിനിത, ഷീബ ആനന്ദ് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post