നടുവട്ടം ഗവ.ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടത്തിനൊരുങ്ങുന്നു


 നടുവട്ടം ഗവ.ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടത്തിനൊരുങ്ങുന്നു

വിദ്യാഭ്യാസ വകുപ്പിൻ്റെ രണ്ടു കോടി രൂപ തനതു ഫണ്ട് ചെലവിട്ട് വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മാണം തറക്കല്ലിട്ടതിനു ശേഷം ഏതാണ്ട് ഒരു വർഷത്തിനകം തന്നെ എല്ലാ പണികളും പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നതാണ് പ്രധാന നേട്ടം. ഹയർ സെക്കൻഡറിക്ക് വേണ്ടി നിർമ്മിച്ചതാണ് ഈ കെട്ടിടം.

അഞ്ച് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, പ്രിൻസിപ്പൽ റൂം, ഗേൾസ് ടോയ്‌ലറ്റ്, ബോയ്സ് ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ട്.

നേരത്തെ പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിന്‍റെ 2016- 17 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്തിരുന്നു. ഇതിൽ നാല് ക്ലാസ് മുറികളാണ് ഉള്ളത്. അഞ്ചുവിഷയ കോമ്പിനേഷനുകളിലായി 14 ക്ലാസ് മുറികൾ ആവശ്യമുള്ളിടത്ത് ഏറെക്കാലമായി ക്ലാസ് റൂമുകളുടെ വലിപ്പക്കുറവ് പഠന സൗകര്യങ്ങളിൽ ഒരു പരിമിതിയായിരുന്നു. എന്നാൽ ഈ അധ്യയന വർഷത്തോടെ ഹയർ സെക്കൻഡറിയുടെ ക്ലാസ് റൂം ക്ഷാമം പരിഹരിക്കപ്പെട്ടു കഴിഞ്ഞു. 

ഹയർ സെക്കൻഡറിക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വലുപ്പമുള്ള നിർദ്ദിഷ്ട ക്ലാസ്സ് റൂം ഇല്ലാതെയായിരുന്നു നടുവട്ടം ജനതയിൽ ഒമ്പത് ക്ലാസ് റൂമുകൾ പ്രവർത്തിച്ചിരുന്നത്. 2022 അധ്യയന വർഷത്തിൽ പഠന സൗകര്യമില്ലെന്ന് കാണിച്ച് വിദ്യാർത്ഥികൾ ബാലാവകാശ കമ്മീഷന് പരാതി നൽകുകയും ഇതിൻെറ അടിസ്ഥാനത്തിൽ കമ്മീഷന്റെ നിർദ്ദേശ പ്രകാരം സർക്കാർ രണ്ടു കോടി രൂപ പുതിയ കെട്ടിടം പണിയുന്നതിനായി നൽകുകയുമായിരുന്നു. 

ക്ലാസ് റൂമുകളുടെ സൗകര്യക്കുറവുകൾക്കിടയിലും ഉപജില്ലയിലെ പ്ലസ് ടു ഫലത്തിൽ മികച്ച നേട്ടങ്ങളും കലോത്സവത്തിൽ തുടർച്ചയായി പത്താം കിരീടം എന്ന ചരിത്ര നേട്ടവും ജനത സ്കൂൾ സ്വന്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post