ദേശമംഗലം ഗവ: ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം ചേലക്കര എം എൽ എ യു.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു

 

ദേശമംഗലം :ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം പ്ലസ് വൺ പ്രവേശനോത്സവം " വരവേൽപ്പ് " 2025 ചേലക്കര എം എൽ എ യു. ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ പി ടി എ പ്രസിഡണ്ട് കെ. എസ്. ദിലീപിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ സ്കൂൾ ഹയർസെക്കൻഡറി വിഭാഗം കൊമേഴ്സ് അധ്യാപകനായ ഡോ: ഇ. ആർ. ശിവപ്രസാദ് രചന നിർവഹിച്ച് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്ക്രീം സംസ്ഥാനതലത്തിൽ തയ്യാറാക്കിയ ലഹരി വിരുദ്ധ സംഗീത നൃത്താവിഷ്കാരം " തുടി " പ്രദർശിപ്പിച്ചു. തുടിയുടെ രചന നിർവഹിച്ച ഡോ : ഈ ആർ ശിവപ്രസാദിനെ ചടങ്ങിൽ വച്ച് എം എൽ എ യു. ആർ. പ്രദീപ് പൊന്നാട അണിയിച്ച് ആദരിച്ചു.ലഹരിക്കെതിരെ നാഷണൽ സർവീസ് സ്ക്രീം സംഘടിപ്പിക്കുന്ന നോട്ടുബുക്ക് ചലഞ്ച് വിദ്യാർത്ഥികളായ സി. എസ്. ആശ, വി എം ദീപ എന്നിവർക്ക് നൽകി എം എൽ എ യു. ആർ. പ്രദീപ് തുടക്കം കുറിച്ചു.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന് സൗഹൃദ കോഡിനേറ്റർ ശ്രീലേഖ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജോസ് എന്നിവർ നേതൃത്വം നൽകി.

ഹയർസെക്കൻഡറി പ്രിൻസിപ്പാൾ കെ. ഷാഹിന , സ്റ്റാഫ് സെക്രട്ടറി ഇ. ആർ ശിവപ്രസാദ്, മദർ പിടിഎ പ്രസിഡണ്ട് കെ. കെ. റസിയ, പിടിഎ അംഗങ്ങളായ സി. എം. മുസ്തഫ, മനോജ് കൂരിയിൽ, എം. എം. അബ്ദുൽസലാം, മൊയ്തീൻ ആറ്റുപുറം എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Post a Comment

Previous Post Next Post