രക്‌തദാന ക്യാമ്പ്‌ നടത്തി

എ കെ പി എ തൃത്താല മേഖല കമ്മിറ്റിയും, യൂത്ത് വിംഗ് ക്ലബ്‌ എളവാതുക്കളും ചേർന്ന് സംയുക്തമായി പെരിന്തൽമണ്ണ താലൂക്ക് ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് കൂറ്റനാട് രക്തദാന ക്യാമ്പ് നടത്തി.

 മേഖല പ്രസിഡന്റ്‌ ഷംനാദ് മാട്ടായയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വച്ച് രക്‌തദാന ക്യാബിന്റെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോക്ടർ അനസ് നിർവ്വഹിച്ചു.

മേഖല സെക്രട്ടറി സനൂപ് കുമ്പിടി, 

സുനിൽ കുഴൂർ ,രഘുരാജ്, ശശി. രഞ്ജിത്ത് മണ്ണിൽ തുടങ്ങിയവർ സംസാരിച്ചു.

മുപ്പതിലധികം പേർ പങ്കെടുത്ത ക്യാമ്പിൽ വച്ച് 18 പേർ രക്തദാനം നിർവ്വഹിച്ചു.

 യോഗത്തിന് യൂത്ത് വിംഗ് ക്ലബ്‌ അംഗം ശശി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post