ജി.എച്ച്.എസ്.എസ്. കടവല്ലൂരിൽ NSS വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി കുട്ടികൾക്ക് നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി.


 ജി.എച്ച്.എസ്.എസ്. കടവല്ലൂരിൽ NSS വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി കുട്ടികൾക്ക് നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി. ചാവക്കാട് ലീഗൽ സർവ്വീസ് അസോസിയേഷന്റെ പാനൽ അംഗം അഡ്വ. ഫനൂജ പോക്സോ നിയമം, ജൂവനൈൽ ജസ്റ്റിസ് ആക്ട്, ചൈൽഡ് റൈറ്റ്സ് എന്നീ മേഖലയിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. NSS വളണ്ടിയർ ആര്യ കെ.എം. സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രിൻസിപ്പാൾ വൃന്ദ കെ.വി അധ്യക്ഷയായി, ചാവക്കാട് ലീഗൽ സർവീസ് അതോരിറ്റി ചുമതലയുള്ള ഹിബ അനിൽകുമാർ, സ്കൂൾ കൗൺസിലർ ലെ നിയ പി.എൽ. അധ്യാപകരായ സിമിൽ കെ., ജയറാം സന്തോഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. NSS വളണ്ടിയർ ഹർഷ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post