ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ചൊവല്ലൂർ കറുപ്പം വീട്ടിൽ അബ്ദുൾ കരീമിന്റെ മകൻ അൻസാർ (24) നെയാണ് 124.680 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്. ഇന്നലെ രാത്രി 10 മണിയോടെ ചാവക്കാട് എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ റിന്റോ സി. ജെ. യും സംഘവും ചേർന്ന് ചാവക്കാട് താലൂക്ക് തൈക്കാട് വില്ലേജ് തൈക്കാട് KSEB ഫീഡറിന് സമീപം റോഡരികിൽ നിന്നാണ് അൻസാറിനെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാമകൃഷ്ണൻ പ്രിവന്റീവ് ഓഫീസർമാരായ ബാഷ്പജൻ,TR.സുനിൽ, ബിജു എ.എൻ, അക്ഷയ്കുമാർ.എം എ, wceo സജിത എസ്.സിനി, അബ്ദുൽ റഫീഖ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഗുരുവായൂരിൽ 124.680 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് ചാവക്കാട് എക്സൈസിന്റെ പിടിയിൽ
byWELL NEWS
•
0