മൊബൈൽ കിട്ടാത്തതിനു 12 കാരൻ പിണങ്ങി;വാതിലടച്ചു ബോധംപോയ കുട്ടിയെ കുന്നംകുളം പൊലീസ് രക്ഷിച്ചു

കുന്നംകുളം : മൊബൈൽ ഫോൺ കിട്ടാത്തതിനു വീട്ടുകാരുമായി പിണങ്ങി മുറിയടച്ചിട്ടശേഷം അബോധാവസ്‌ഥയി ലായ ആറാംക്ലാസുകാരനെ പൊലീസിന്റെ സമയോചിത ഇടപെ ടൽ രക്ഷിച്ചു. പുതുശേരി സ്വദേശിയായ പന്ത്രണ്ടുകാരനെ പൊലീസ് വീടിൻ്റെ വാതിൽ ചവിട്ടി പൊളിച്ചാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. വീട്ടുകാർ പലതവണ വാതിൽ മുട്ടി വിളിച്ചിട്ടും കുട്ടി വാതിൽ തുറന്നില്ല. തുടർന്ന് കുട്ടിയുടെ അമ്മ പൊലീസ് ഹെൽപ് ലൈനിൽ വിവരം വിളിച്ചറിച്ചു. ഹെൽപ് ലൈനിൽ നിന്ന് കുന്നംകുളം പൊലീസ് സ്‌റ്റേഷനിൽ വിവരം കിട്ടിയതോടെ സബ് ഇൻസ്പെക്ടർ കെ.എൻ.

ഹരിഹരസോനുവിന്റെ നേതൃത്വത്തിൽ പൊലീസ് പുതുശേരിയി ലെവീട്ടിൽപാഞ്ഞെത്തി. വിളിച്ചുനോക്കിയെങ്കിലും പ്രതികരണ മുണ്ടാതിരുന്നതോടെ പൊലീസ് വാതിൽ ചവിട്ടി പൊളിച്ചു മുറി യിൽ എത്തിയപ്പോൾ കട്ടിലിന്റെ അടിയിൽ കുട്ടി തളർന്നു വീണനിലയിലായിരുന്നു. പൊലീസ് വാഹനത്തിൽ കാണിപ്പയ്യൂർ യൂണിറ്റി ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി പൊലീസുകാർ സിപിആർ നൽകി. ആശുപത്രിയിൽ കിടത്തി ചികിത്സ തേടു ന്ന കുട്ടി അപകടനില തരണം ചെയ്തു വരികയാണ്. ആരോഗ്യ നിലഅപകടത്തിലായിരുന്ന കുട്ടിക്ക് വൈകാതെ ചികിത്സ നൽകാൻ സാധിച്ചതാണ് രക്ഷയായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post