കുന്നംകുളം: കക്കാട് ശ്രീമഹാഗണപതി ക്ഷേത്രത്തിൽ കർക്കടകമാസാചരണത്തിന്റെ ഭാഗമായി ഇല്ലം നിറയും തൃപ്പുത്തരിയും ഞായറാഴ്ച നടക്കും.
രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ഏഴിന് കതിർക്കറ്റകൾ ക്ഷേത്രം മേൽശാന്തി മുല്ലനേഴി ദിലീപൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പൂജിച്ചതിനു ശേഷം എട്ടിന് ഭക്തജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യും. വിശേഷാൽ നിവേദ്യമായ തൃപ്പുത്തരി പായസവും ഉണ്ടായിരിക്കും. ചെമ്മന്തിട്ട പാടശേഖരത്തിൽ പ്രത്യേകം തയാറാക്കിയ കതിർക്കറ്റകളാണ് വിതരണത്തിന് ഉപയോഗിക്കുന്നത് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങൾക്കും പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുമെന്നും ക്ഷേത്രംഭാരവാഹികൾ അറിയിച്ചു.