കുന്നംകുളം :നഗരസഭ 2024-25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടത്തി.
ടൌണ്‍ഹാളില്‍ എ.സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സിനു അബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
34 പേര്‍ക്കാണ് 52 തരത്തിലുള്ള വിവിധ ഭിന്നശേഷി ഉപകരണങ്ങള്‍ വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ നിപ്മര്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍) എന്ന സ്ഥാപനം മുഖേനയാണ് 4,47,221 രൂപ ചെലവഴിച്ച് ഭിന്നശേഷി ഉപകരണങ്ങള്‍ വാങ്ങിയത്.