പെരുമ്പിലാവ്: തുടർച്ചയായി 25 വർഷം ഭരിച്ചിട്ട് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ പരാജയമായ കടവല്ലൂർ പഞ്ചായത്ത് സി.പി.എം. ഭരണസമിതിക്കെതിരെ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി പഞ്ചായത്ത് ഓഫീസിനു മുന്നിൽ വാഴ നട്ട് പ്രതിഷേധിച്ചു. തുടർഭരണത്തിൽ പ്ലാൻ ഫണ്ടുകൾ പാഴാക്കിയ ,പദ്ധതി രേഖകൾ അട്ടിമറിച്ച പഞ്ചായത്ത് പ്രസിഡൻ്റുമാരെ വാഴയോട് ഉപമിച്ച് വാഴയെ വിചാരണ ചെയ്ത് പ്രതിഷേധ യോഗവും പഞ്ചായത്തിന് മുന്നിൽ നടത്തി. വിചാരണ യോഗം മുൻ ഡി.സി.സി. പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. വിചാരണ യോഗത്തിന് യു.ഡി.എഫ്. മണ്ഡലം ചെയർമാൻ ഫൈസൽ കാഞ്ഞിരപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.സി. മൊയ്തുട്ടി, മുൻ ജില്ല പഞ്ചായത്ത് മെമ്പർ കെ. ജയശങ്കർ , പഞ്ചായത്ത് പ്രതിപക്ഷ നേതാവ് രാജേഷ് എം.കെ., മണ്ഡലം യു.ഡി.എഫ് കൺവീനർ ഹൈദരാലി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ആഷിക് കാദിരി, ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ. റസാഖ്, സുലൈമാൻ. C. K, സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.
പെരുമ്പിലാവ് സെൻ്ററിൽ നിന്ന് ആരംഭിച്ച പഞ്ചായത്ത് ഓഫീസ് മാർച്ച് കെ.പി.സി.സി. മെമ്പർ ജോസഫ് ചാലിശ്ശേരി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഗഫൂർ പള്ളിക്കുളം, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ കെ. കമറുദ്ധീൻ, നാസർ കല്ലായി, എം.എം. മനീഷ്, റസാക്ക് കരിക്കാട്, പി.കെ.കുഞ്ഞുമുഹമ്മദ്, അബ്ദുറഹ്മാൻ പടിഞ്ഞാകര, മണ്ഡലം ട്രഷറർ ദീപൻ പാതാക്കര, മണ്ഡലം ജനറൽ സെക്രട്ടറി കെ. വാസുദേവൻ,അഫ്സൽ. ടി. എം, അഷറഫ് മാനംകണ്ടത്ത്, റഷീദ്, ബാബു റഷീദ്, ഷെക്കീർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മഹേഷ് എം.എം, യൂത്ത് ലീഗ് കുന്നംകുളം മണ്ഡലം പ്രസിഡൻ്റ് നാസർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹക്കീം എം എച്ച് , KSU ജില്ല സെക്രട്ടറി അജിത്ത് എന്നിവർ നേതൃത്വം നൽകി