മഴ: കെ.എസ്.ഇ.ബിക്ക് 210 കോടിയുടെ നഷ്ടം


 മഴ: കെ.എസ്.ഇ.ബിക്ക് 210 കോടിയുടെ നഷ്ടം

തിരുവനന്തപുരം: സംസ്‌ഥാനത്തു കഴിഞ്ഞ മേയ് 24നുശേഷം പെയ്‌ത മഴയിലും ശക്തമായ കാറ്റിലും വിതരണമേഖലയിൽ 210.51 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി. അറിയിച്ചു.

3,753 ഹൈടെൻഷൻ പോസ്‌റ്റുകളും 29,069 ലോടെൻഷൻ പോസ്‌റ്റുകളും തകർന്നു. 3,381 സ്‌ഥലങ്ങളിൽ ഹൈടെൻഷൻ ലൈനു കൾക്കും 79,522 സ്‌ഥലങ്ങളിൽ ലോടെൻഷൻ ലൈനുകൾക്കും തകരാർ സംഭവിച്ചു. വിതരണമേഖലയിലെ 58,036 ട്രാൻസ്‌ഫാർമറുകൾക്കു കേടുപാടുണ്ടായി. 164ട്രാൻസ്ഫോർമറുകൾ പൂർണമായും ഉപയോഗശൂന്യമായി. 91,90,731 ഉപഭോക്‌താക്കൾക്കു വൈദ്യുതി തടസമുണ്ടായതായും കെ.എസ്.ഇ.ബി. അറിയിച്ചു.

Post a Comment

Previous Post Next Post