തണ്ടപ്പേര്സർട്ടിഫിക്കറ്റിന്കൈക്കൂലിഅറസ്റ്റിലായ വില്ലേജ് ജീവനക്കാരന് സസ്പെൻഷൻ.
പാലക്കാട്: കൈക്കൂലിക്കേസിൽ അറസ്‌റ്റിലായ വില്ലേജ് ജീവനക്കാരനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു.
വാണിയംകുളം ഒന്ന് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റ് പി.എം. ഫസലിനെ സസ്പെൻ്റ് ചെയ്‌തുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. ജൂൺ 28-ന് വൈകുന്നേരം 5.30-ഓടെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പാലക്കാട് യൂണിറ്റാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. തണ്ടപ്പേര് സർട്ടിഫിക്കറ്റ് നൽകാൻ ആയിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ആൾ പിടിക്കപ്പെട്ടത്.
വിജിലൻസ് ഡി.വൈ.എസ്.പി നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലും ഒറ്റപ്പാലം തഹസിൽദാരുടെ റിപ്പോർട്ടിൻന്റെ അടിസ്ഥാനത്തിലുമാണ് നടപടി.