2370 നിരോധിച്ച കുപ്പിവെള്ളം പിടിച്ചെടുത്തു
കേച്ചേരി: തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോസ്മെന്റ്
സ്ക്വാഡ്കണ്ടാണശേരിപഞ്ചായത്തിലെ വിവിധ ഓഡിറ്റോറിയം, അഥിതി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ട്ഴസ്, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. മാലിന്യ സംസ്കരണ രംഗത്ത് വീഴ്‌ചകൾ കണ്ടെത്തുകയും കേരള പഞ്ചായത്ത് രാജ് ആക്ടിലെ വിവിധ സെക്ഷനുകൾ പ്രകാരം പിഴ ചുമത്തി നോട്ടീസ്നൽകി.ചൂണ്ടൽഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്‌ഥിതി ചെയ്യുന്ന ഗോഡൗണിൽ നിന്നും 2370 നിരോധിച്ച 300മില്ലി യുടെ കു പ്പിവെള്ളളം പിടിച്ചെടുത്തു. ജില്ലാ എൻഫോസ്മെൻ്റ് സ്ക്വാഡ് ടീം ലീഡർ രജിനേഷ് രാജൻ, ടീം അംഗം ജസ്‌റ്റിൻ സെബാസ്‌റ്റ്യൻ, കണ്ടാണശേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്‌ടർ ടി.എസ്. ശര ത്ത്, സി.ആർ. ജ്യോതി, ചൂണ്ടൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെ കർ മേരി ജിഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.