കുന്നംകുളം- ആർത്താറ്റ് കൃഷിഭവനുകളുടെ സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും, കർഷകസഭയും ജൂലൈ 4-ാം തീയതി രാവിലെ 9.30 ന് കുന്നംകുളം നഗരസഭ മിനി ടൗൺഹാളിൽ നടക്കും.
കുന്നംകുളം നഗരസഭ ഉപാധ്യക്ഷ സൗമ്യ അനിലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അധ്യക്ഷ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബി എഫ് എ സി ചെയർമാൻ എം. ബാലാജി മുഖ്യാതിഥിയായിരിക്കും. രാവിലെ 11. 00 മണിക്ക് എക്സോട്ടിക് ഫ്രൂട്സ് പ്ലാന്റ് നടീൽ രീതികളും, പരിചരണമുറകളെക്കുറിച്ചുമുള്ള പരിശീലന പരിപാടിയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2.00 മണിക്ക് അനാരോഗ്യ ആഹാര ശീലം പുതുതലമുറയെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ ആയുർവേദ, ഹോമിയോ, അലോപ്പതി മെഡിക്കൽ വിഭാഗം ചർച്ച നയിക്കും. കോളേജ്, ഹയർ സെക്കന്ററി വിദ്യാർത്ഥികൾ ചർച്ചയിൽ പങ്കെടുക്കും.ഹോം ഗ്രോൺ ഫലവൃക്ഷതൈ സ്റ്റാൾ, കൃഷികൂട്ട സ്റ്റാളുകൾ, കൃഷിഭവൻ ആഴ്ച ചന്തകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഞാറ്റുവേല ചന്തയിലേക്ക് എല്ലാ കർഷക സുഹൃത്തുക്കളെയും, നാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.