കപ്പൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി.കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.വി.ആമിനകുട്ടി അദ്ധ്യക്ഷയായി. ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.യു.സുജിത , മെമ്പർമാരായ പി.ശിവൻ മുംതാസ്,ഷക്കീ ന,ഷഫീഖ്,സെക്രട്ടറി പ്രശാന്ത്,കൃഷി അസിസ്റ്റന്റ് ഓഫീസർ നിഷാദ് , വിനീഷ്,ദിലീപ്,നാരായണൻ,പത്തിൽ അബ്ദുള്ള,റഷീദ് മാസ്റ്റർ,സുജാത മനോഹരൻ എന്നിവർ സംസാരിച്ചു.