കൽദായ സുറിയാനി സഭ മുൻ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം (85) കാലം ആർച്ച് .ചെയ്തു. തൃശൂർ സൺ ആശുപതിയിലായിരുന്നു അന്ത്യം.
തൃശ്ശൂരിലെ മൂക്കൻ തറവാട്ടിൽ ദേവസിയുടെയും കൊച്ചുമറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂൺ 13-നാണ് ജനിച്ചത്. ജോർജ് ഡേവിസ് മൂക്കൻ എന്നായിരുന്നു ആദ്യനാമം. 1965 ജൂൺ 13-ന് പട്ടം സ്വീകരിച്ച് വൈദികശുശ്രൂഷയിൽ പ്രവേശിച്ചു.
സാംസ്കാരിക-സാഹിത്യമേഖലയിൽ ഒട്ടനവധി സംഭാവനകൾ അപ്രേം തിരുമേനിയുടേതായുണ്ട്.
ഇംഗ്ലീഷിലും മലയാളത്തിലുമായി ഏഴുപതിലേറെ പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. യാത്രാവിവരണങ്ങൾ, ജീവചരിത്രം, ആത്മകഥ, ഫലിതം, സഭാചരിത്രം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം, സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തുകയും ഷാർജയിൽ അത് വേദിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.