ഹോട്ടലില്‍ മന്തി കഴിക്കാന്‍ എത്തിയ കുടുംബത്തിന് നേരെ ആക്രമണം. ഇന്നലെ രാത്രി എട്ടരയോടെ ഒറ്റപ്പാലത്താണ് സംഭവം. ഭക്ഷണം കഴിക്കാന്‍ എത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയ യുവാക്കള്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഒറ്റപ്പാലം സഫ്രോണ്‍ മന്തി എന്ന ഹോട്ടലിലാണ് അടിപിടിയുണ്ടായത്.
സംഭവത്തില്‍ ഹരിഹരൻ, രാജേഷ്, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ വന്ന മൂന്നംഗ സംഘം ചുനങ്ങാട് സ്വദേശികളായ അബ്ദുല്‍ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന അഞ്ചംഗ സംഘത്തെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുകയായിരുന്നു.