വിവിധ ആവശ്യങ്ങൾ ഉപയോഗിച്ച് കർഷകർ ഉപരോധ സമരം സംഘടിപ്പിച്ചു.


 വിവിധ ആവശ്യങ്ങൾ ഉപയോഗിച്ച് കർഷകർ ഉപരോധ സമരം സംഘടിപ്പിച്ചു.

ജില്ല യുഡിഎഫ് ചെയർമാൻ പി ടി അജയമോഹൻ സമരം ഉദ്ഘാടനം ചെയ്തു.കർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻറെ വില ഉടൻ നൽകണമെന്നുംഇൻഷുറൻസ് തുക ഉടൻ വിതരണം ചെയ്യണമെന്നുംകർഷകർക്ക് ലഭിക്കേണ്ട പമ്പിങ് സബ്സിഡി കർഷകർക്ക് തന്നെ നേരിട്ട് വിതരണം ചെയ്യണമെന്നും ഇറിഗേഷൻ ആക്ട് പ്രകാരം സമിതികൾ കൊണ്ടുവരാൻ അടിയന്തരമായി ഉത്തരവ് ഇറക്കണമെന്നും 'സപ്ലൈകോ സംഭരിക്കുന്ന നെല്ലിന് കിലോയ്ക്ക് 35 രൂപ ആക്കി ഉയർത്തണമെന്ന ആവശ്യങ്ങൾ ഉന്നയിച്ച് 'പൊന്നാനി നിയോജക മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം ട്രഷറിക്ക് മുൻപിൽ കർഷക സമരം സംഘടിപ്പിച്ചത്

 കെ അബ്ദുല്ലക്കുട്ടി സ്വാഗതവും ശ്രീകുമാർ പെരുമക്ക് , മലപ്പുറം ജില്ല 

ഡിസി സിസെക്രട്ടറിസുരേഷ് പൊൽപ്പാക്കര മുഖ്യപ്രഭാഷണം നടത്തി.

നാഹിർ ആലുങ്ങൽ, ഹുറൈർകൊടക്കാട്ട്,ടി കൃഷ്ണൻ നായർ,കാരയിൽ അപ്പു,എൻ വി സുബൈർ,ഉമ്മർ,അബ്ദുൽസലാം കോക്കൂർ,സി കെ മോഹനൻ,മാമു വളയംകുളം,അബ്ദു കിഴിക്കര,ഉമ്മർ പള്ളിക്കര തുടങ്ങിയവർ സംസാരിച്ചു.കർഷകരായ എംഎസ് കുഞ്ഞുണ്ണി , കെവി മുഹമ്മദാലി,എ പി അബ്ദുള്ളകുട്ടി,ഹുസൈൻ,അബ്ദുറഹിമാൻ നന്നംമുക്ക് ,ഷംസീർ,സി വി ഗഫൂർ തുടങ്ങിയവർ കർഷക സമരത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post