ആശാവർക്കന്മാരുടെ ഇൻസെൻ്റീവ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു.


 ആശാവർക്കന്മാരുടെ ഇൻസെൻ്റീവ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു.

തിരുവനന്തപുരം : മാസങ്ങളായി സംസ്ഥാന സർക്കാറിന്റെ അവഗണനയിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന നിരാശരായ ആശവർമാർക്ക് ആശ്വാസമായി.ആശാവർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു പ്രതിമാസ ഇൻസെൻ്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയായും, ഇൻസെന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികൾ പുനക്രമീകരിച്ചു. പത്തുവർഷം സേവനമനുഷ്‌ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവർക്കുള്ള ആനുകൂല്യം കേന്ദ്രസർക്കാർ 20,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു .എൻ കെ പ്രേമചന്ദ്രൻ എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ലോകസഭയിൽ ഈ കാര്യം അറിയിച്ചത്.ആയുഷ്‌മാൻ ആരോഗ്യമന്ദിർ പ്രകാരം പ്രതിമാസം 1000 രൂപയുടെ ഇൻസെന്റീവും യൂണിഫോം, തിരിച്ചറിയൽ കാർഡ്,

 സൈക്കിൾ, മൊബൈൽ, സിയുജി സിം, ആശാ ഡയറി ഡ്രഗ് കിറ്റ്, വിശ്രമമുറി എന്നീ സൗകര്യങ്ങളും ആശമാർക്ക് നൽകിവരുന്നുണ്ട്.

Post a Comment

Previous Post Next Post