ആഗസ്റ്റ് ഒന്ന് മുതൽ യു പി ഐ ചട്ടങ്ങളിൽ മാറ്റം വരുത്തി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ


 ആഗസ്റ്റ് ഒന്ന് മുതൽ യു പി ഐ ചട്ടങ്ങളിൽ മാറ്റം വരുത്തി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ബാലൻസ് പരിശോധിക്കുന്നതിലും പേ മെന്റ് സ്റ്റാറ്റസ്നോക്കുന്നതിലുമൊക്കെയാണ് മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ഉള്‍പ്പെടെയുള്ള പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ ബാധകമായിരിക്കുമെന്ന് എന്‍പിസിഐ വ്യക്തമാക്കി. യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വര്‍ദ്ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്ന് എന്‍പിസിഐ അറിയിച്ചു.യുപിഐ ആപ്പുകളില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് എന്‍പിസിഐ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.


ഓഗസ്റ്റ് ഒന്നുമുതൽ പേയ്മെന്റുകള്‍ നടത്തുന്നത്, ഓട്ടോ പേ, ബാലന്‍സ് പരിശോധന എന്നിവയില്‍ ഉള്‍പ്പെടെ മാറ്റങ്ങൾ നിലവിൽ വരും. ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ഒരു ദിവസം 25 തവണ മാത്രമേ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയു. മാത്രമല്ല പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ ഒരു ദിവസം 50 തവണ മാത്രമെ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ. മൂന്ന് തവണ മാത്രമെ ഒരു ഇടപാടിന്റെ പേയ്മെന്റ് സ്റ്റാറ്റസ് ഉപയോക്താക്കള്‍ക്ക് പരിശോധിക്കാന്‍ കഴിയൂ.വിവിധ പ്ലാറ്റ്ഫോമുകളിലെ ഓട്ടോപേ ഇടപാടുകള്‍ക്ക് നിശ്ചിത സമയപരിധി നല്‍കുന്നതടക്കമാണ് മാറ്റങ്ങള്‍.

Post a Comment

Previous Post Next Post