പ്രിയദർശിനി പുരസ്‌കാരം വേടന് സമ്മാനിച്ചു . സമ്മാനതുക വായന ശാലയിലേക്ക് നൽകി.
തളിക്കുളം: പ്രഥമ പ്രിയദർശിനി പുരസ്‌കാരം പാട്ടുകാരൻ വേടൻ ഏറ്റുവാങ്ങി. 1 ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങിയ പുരസ്‌കാരം
തളിക്കുളം നമ്പിക്കടവിൽ നടന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി. വേടന് കൈമാറി തുക ലൈബ്രറിക്ക് പുസ്‌തകം വാങ്ങാൻ തന്റെ സംഭാവനയായി വേടൻ ടി.എൻ. പ്രതാപന് തിരിച്ചുനൽകി. വേടന്റെ പാട്ടിനെ ആരു വെട്ടിമാറ്റിയാലും ലക്ഷകണക്കിന് മനുഷ്യ സ്നേഹികളുടെ മനിൽ നിന്നും വെട്ടാൻ ആർക്കും കഴിയില്ലെന്ന് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. പദ്‌മപ്രഭ പുരസ്ക്കാര ജേതാവ് ആലങ്കോട് ലീലാകൃഷ്‌ണനേയും വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെയും സി.സി മുകുന്ദൻ എം എൽ എ ആദരിച്ചു
അലോഷ്യസ് സേവിയർ പ്രശസ്‌തി പത്രം കൈമാറി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ്, ജോസ് വിള്ളൂർ, സുനിൽ അന്തിക്കാട്, കെ. ദിലീപ് കുമാർ, ശോഭസുബിൻ, സുനിൽ ലാലൂർ, സി.എച്ച്, റഷീദ്, ഹാറൂണ് റഷീദ്, സി.എം. നൗ ഷാദ്, പി.ഐ. ഷൗക്കത്തലി, പി.എസ്. സുൽഫിക്കർ, ഗഫൂർ തളിക്കുളം പങ്കെടുത്തു.