അടിവാരം: വയനാട് ചുരം സംരക്ഷണ സമിതിയും വനം വകുപ്പും ചേർന്ന് ചുരം വ്യൂപോയന്റ് പരിസരത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തും, ചുരം റോഡിലെ കാടുകൾ വെട്ടിമാറ്റിയും വനമഹോൽസപരിപാടി സംഘടിപ്പിച്ചു.
പരിപാടികൾക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നീതു എസ് തങ്കച്ചൻ, ആനന്ദ് രാജ്, വാച്ചർ അബ്ദുൾ സലാം, ചുരം സംരക്ഷണ സമിതി ഭാരവാഹികളായ മൊയ്‌തു മുട്ടായി, പി.കെ സുകുമാരൻ, ജസ്റ്റിൻ ജോസ്, ഷജീർ എ യു സലീം എംപി, സുലൈമാൻ, ബാഖ മസ്താൻ, ജബ്ബാർ, ഫാസിൽ, സമറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.