പൊള്ളാച്ചിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു ഗുരുവായൂർ ജി യു പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.


 പൊള്ളാച്ചിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു ഗുരുവായൂർ ജി യു പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ഗുരുവായൂർ മാവിൻ ചുവട് താമസിക്കുന്ന കാസർഗോഡ് സ്വദേശി സാബറിന്റെ മകൾ ഏഴു വയസ്സുള്ള സിയ ഫാത്തിമയാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം.പൊള്ളാച്ചിയിൽ വെച്ച് കുടുംബം സഞ്ചരിച്ച കാർ കൊക്കയിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് കാരണമെന്ന് കരുതുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. സാബിർ, ഭാര്യ ബുഷറ, മകൻ മുഹമ്മദ് സയാൻ, സഹോദരൻ കബീർ, ബന്ധുവായ ഷഹനാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post