ഡോക്ടറെ ആദരിച്ചു

എടപ്പാൾ: നാഷണൽ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി സി. പി.എൻ.യു .പി സ്കൂളിൽ ഡോക്ടറെ ആദരിക്കലും.ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി.വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മുഹമ്മദ് ഫസൽ ഡോക്ടറെ ഉപഹാരം നൽകിയും പൊന്നാട ചാർത്തിയും ആദരിച്ചു.കുട്ടികൾക്ക് ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഡോക്ടർ ക്ലാസെടുത്തു. പി ടി എ വൈസ് പ്രസിഡണ്ട് എം എ നവാബ് പ്രധാന അധ്യാപിക എസ്. സുജാ ബേബി സ്റ്റാഫ് സെക്രട്ടറി സി.സജി,കെ എം നാരായണൻ,കെ വി ഷാനിബ, ഇ പി സുരേഷ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post