കുന്നംകുളം കിഴൂർ ആനയൂട്ടിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. കിഴൂർ സംയുക്ത ആഘോഷ കമ്മിറ്റി പ്രസിഡൻ്റു കൂടിയായ ഇരിപ്പശ്ശേരി ദിവാകരൻ (55 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആനയൂട്ട് ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായത്. കുന്നംകുളം സർക്കാർ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടക്കും
കുന്നംകുളം കിഴൂർ ആനയൂട്ടിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു.
byWELL NEWS
•
0


