രജിസ്ട്രാറായി ഡോ കെ എസ് അനില്‍കുമാറിന് തന്നെ തുടരാമെന്ന് ഹൈക്കോടതി. ഇതോടെ കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
സിന്‍ഡിക്കറ്റ് യോഗം തന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയതിനാല്‍ ഹരജി പിന്‍വലിക്കണമെന്ന് അനില്‍കുമാര്‍ കോടതിയെ അറിയിച്ചതോടെ ഹരജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് നിലനില്‍പില്ലന്ന് കോടതി വ്യക്തമാക്കി.