ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങിയാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ഭാര്യ ഡോ.സുധേഷ്ധന്‍കറിനൊപ്പമെത്തിയ ഉപരാഷ്ട്രപതിയെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വ്യോമസേനാ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ഉപരാഷ്ട്രപതി റോഡ് മാര്‍ഗമാണ് ഒരു മണിയോടെ തെക്കേ നടയിലെ ശ്രീവത്സംഅതിഥിമന്ദിരത്തിലെത്തിയത്.ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറെയും പത്‌നി ഡോ.സുദേഷ് ധന്‍കറിനെയുംശ്രീ.എന്‍.കെ.അക്ബര്‍ എംഎല്‍ എ ,.ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെവിജയന്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എംകൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.വിശ്രമത്തിനു ശേഷം ഉപരാഷ്ട്രപതി തെക്കേ നടയിലൂടെ ക്ഷേത്ര ദര്‍ശനത്തിനെത്തി. ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമാ ബ്രഹ്മശ്രീ.പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് ഉപരാഷ്ട്രപതിയെ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടും ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു. ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി ശ്രീവത്സത്തില്‍ മടങ്ങിയെത്തിയ ഉപരാഷ്ട്രപതിക്ക് ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ചുമര്‍ചിത്രം ഉപഹാരമായി സമ്മാനിച്ചു.